സപ്ലൈകോ റംസാന്‍ മെട്രോ ഫെയര്‍ ഇന്ന്‌ മുതല്‍: നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്‌ക്ക്‌

21TVSUPPLYCO_2070390fമലപ്പുറം; ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നതിനും പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനുമായി ഇന്ന്‌ (ജൂലൈ ഒന്ന്‌) മുതല്‍ സപ്ലൈകോ റംസാന്‍ മെട്രോ ഫെയറുകള്‍ ആരംഭിക്കും. ജില്ലാതല ഉദ്‌ഘാടനം മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകീട്ട്‌ അഞ്ചിന്‌ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. തദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനാകും. പി. ഉബൈദുല്ല എം.എല്‍.എ ആദ്യ വില്‌പന നടത്തും. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ്‌ മാനെജിങ്‌ ഡയറക്‌ടര്‍, ഡോ. ആഷാ തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ എസ്‌. വെങ്കടേസപതി, മുനിസിപ്പല്‍ ചെയര്‍ പോഴ്‌സന്‍ സി.എച്ച്‌ ജമീല, ജില്ലാ സപ്ലൈ ഓഫീസര്‍ നോബര്‍ട്ട്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ സലീന റസാഖ്‌, സപ്ലൈകോ റീജനല്‍ മാനെജര്‍ ജയ്‌സണ്‍ ജേക്കബ്‌, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.