മലപ്പുറത്ത് റബീഉല്ലയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

മലപ്പുറം: പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.കെ ടി റബീഉല്ലയുടെ വീട് ആക്രമിച്ച കേസില്‍ ബി ജെപി ദേശീയ നേതാവുള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായി. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കള്‍, ഗവണ്‍മാന്‍ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെയാണ് മലപ്പുറത്തെ റബീഉല്ലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.