Section

malabari-logo-mobile

ചരിത്രം കുറിച്ച് പൂരപ്പുഴ വള്ളംകളി;പാര്‍ത്ഥസാരഥി ജലരാജാക്കന്‍മാര്‍

HIGHLIGHTS : താനൂര്‍: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ എന്റെ താനൂര്‍ സംഘടിപ്പിച്ച ഓണോത്സവത്തോടനുബന്ധിച്ച് ആദ്യമായി നടത്തിയ പൂരപ്പുഴ വള്ളംകളി ചരിത്രമ...

താനൂര്‍: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ എന്റെ താനൂര്‍ സംഘടിപ്പിച്ച ഓണോത്സവത്തോടനുബന്ധിച്ച് ആദ്യമായി നടത്തിയ പൂരപ്പുഴ വള്ളംകളി ചരിത്രമായി. ഓളങ്ങളില്‍ ആവേശം തീര്‍ത്ത മത്സരത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിന്റെ പാര്‍ത്ഥസാരഥി ജേതാക്കളായി. വുഡ് ഗ്യാലറി ആന്റ് ന്യൂകേരള സോമില്‍ സ്‌കൂള്‍പടിയുടെ കായല്‍കുതിര രണ്ടാം സ്ഥാനവും നാഷണല്‍ ഗ്ലാസ് മാര്‍ട്ടിന്റെ പുളിക്കക്കടവന്‍ മൂന്നാം സ്ഥാനവും നേടി. യുവധാര താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ വജ്ര പ്രോത്സാഹന സമ്മാനത്തിനര്‍ഹമായി. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും അന്‍പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഇരുപതിനായിരം രൂപയും ട്രോഫിയും ലഭിച്ചു. നാലാം സ്ഥാനക്കാര്‍ക്ക് എംഎല്‍എ പ്രത്യേക പോത്സഹസമ്മാനമായി പതിനായിരം രൂപ നല്‍കി. 
പൂരപ്പുഴയുടെ ഇരുകരകളിലായി തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ ആവേശതിമര്‍പ്പില്‍ ആറാടിച്ചാണ് വള്ളംകളി നടന്നത്. ഉച്ചയോടെ തന്നെ വന്‍ ജനാവലിയാണ് ജലമത്സരം കാണാന്‍ പുഴയോരത്തേക്ക് ഒഴുകിയെത്തിയത്. കെട്ടുങ്ങല്‍ കടപ്പുറത്തിന് 500 മീറ്റര്‍ കിഴക്കുമാറിയാണ് വേദിയും മത്സര ട്രാക്കും ഒരുക്കിയത്. ഈ പ്രദേശത്ത് ആദ്യമായി എത്തിയ ജലോത്സവത്തെ അനുഭവിച്ചറിയാന്‍ വളരെ കൗതുകത്തോടെയാണ് ദൂരദിക്കില്‍ നിന്നുപോലും പ്രായവ്യത്യാസമില്ലാതെ ആളുകള്‍ എത്തിയത്.

DCIM100MEDIADJI_0059.JPG

കഴിഞ്ഞദിവസം താനൂരില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയും ഏറെ ശ്രദ്ധേയമായിരുന്നു. താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന ‘എന്റെ താനൂര്‍’ എന്ന പേരിലുള്ള സാംസ്‌ക്കാരിക സാമൂഹിക ഇടപെടലുകള്‍ ഇതിനോടകം തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.

sameeksha-malabarinews

പരിപാടി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. വി. അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സ സി.കെ. സുബൈദ, വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്‌റഫ്, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുറസാഖ്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. പ്രജിത, വൈസ് പ്രസിഡന്റ് അഷ്‌ക്കര്‍ കോറാട്, നഗരസഭാ കൗസിലര്‍മാരായ ടി. അറമുഖന്‍, പി.ടി. ഇല്ല്യാസ്, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കിന്‍ഫ്ര ഡയറക്ടര്‍ ഇ. ജയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!