Section

malabari-logo-mobile

പൊന്നാനി നഗരസഭ ജൂനിയര്‍ സൂപ്രണ്ടിനെയും മുന്‍ സെക്രട്ടറിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി

HIGHLIGHTS : പൊന്നാനി:വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ സമ്മതിദായകരുടെ പേര് ഉല്‍പ്പെടുത്തുക...

പൊന്നാനി:വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ സമ്മതിദായകരുടെ പേര് ഉല്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍ കെ.കെ.മനോജ്, അസി.ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വി.വി. അരുകുമാര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചു. പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എസ്.റ്റി.185/2018 ആയാണ് കേസ് പരിഗണിക്കുന്നത്. ക്രിമിനല്‍ നടപടി നിയമം 190, 200 എന്നീ വകുപ്പുകള്‍ പ്രകാരം കേരള മുനിസിപ്പാലിറ്റി ആക്ട് 84എ ഇന്ത്യന്‍ ശിക്ഷാ നിയമം 34 എന്നിവയില്‍ പറയുന്ന കുറ്റങ്ങള്‍ക്കാണ് കേസ് എടുത്തിരിക്കുന്നത്. സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായാണ് വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് കോടതിയെ സമീപിക്കുന്നത്.

അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ലഭിച്ച അപേക്ഷകളിന്‍മേല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും അസി.ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു. 18 വയസ് പൂര്‍ത്തിയാകാത്തവരെയും വാര്‍ഡിലെ സാധാര്‍ണ താമസക്കാരല്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. കൂടാതെ ശരിക്കുള്ള നിരവധി വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതായും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

sameeksha-malabarinews

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക 2017 നവംബര്‍ 17ന് കമ്മീഷന്‍ റദ്ദാക്കുകയും ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്കും, ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ക്കും വീണ്ടും നോട്ടീസ് നല്‍കിയും, ആവശ്യമായ അന്വേഷണം നടത്തിയും, വാദം കേട്ടും പുതുക്കിയ വോട്ടര്‍ പട്ടിക 2017 ഡിസംബര്‍ 12ന് പ്രസിദ്ധീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം പുതിയ പട്ടിക അനുസരിച്ചാണ് അഴീക്കല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!