പൊന്നാനിയില്‍ കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് കുത്തേറ്റു

പൊന്നാനി: കഞ്ചാവ് പ്രതികളെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് കുത്തേറ്റു. പ്രിവന്റീവ് ഓഫീസര്‍ ജാഫറിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭംവം നടന്നത്. പൊന്നാനി ഹാര്‍ബിറില്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി പാക്ക് ചെയ്യുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊന്നാനി എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതികളില്‍ ഒരാളായ സുള്‍ഫിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് ജാഫറിന് കുത്താന്‍ ശ്രമിച്ചു. കഴുത്തിന് നേരെ വന്ന കുത്ത് ജാഫര്‍ തടഞ്ഞതോടെ കൈക്ക് കുത്തേല്‍ക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ സുള്‍ഫി, സഹായി മുര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നും 4.415 കിലോ ഗ്രാം കഞ്ചാവും പിടികൂടി. പ്രതി സുള്‍ഫി കഴിഞ്ഞവര്‍ഷം മറ്റൊരാളെ കുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. കേസിലെ മറ്റ് പ്രതിയാ മുര്‍ഷാദ് രണ്ടു ദിവസം മുമ്പാണ് കഞ്ചാവ് കേസില്‍ ശിക്ഷയുഭവിച്ച് പുറത്തിറങ്ങിയത്.

റെയ്ഡില്‍ ഇന്‍സ്‌പെക്ട്രര്‍ എ.സെബാസ്റ്റ്യന്‍ , പ്രിവന്റീവ് ഓഫീസര്‍ സുഗന്ദകുമാര്‍, സിഇഒമാരായ പി പി പ്രമേദ്, വി പി പ്രമോദ്, ഡ്രൈവര്‍ അപ്പുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles