മലപ്പുറത്ത്‌ ഇനി ഹെല്‍മെറ്റില്ലാത്തവര്‍ക്ക്‌ പെട്രോളില്ല

Story dated:Saturday August 8th, 2015,12 07:pm
sameeksha sameeksha

Untitled-1 copyതിരൂര്‍: ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്‌ പെട്രോള്‍ നല്‍കരുതെന്ന്‌ ജില്ലാ പോലീസിന്റ നിര്‍ദേശം. ഈ നിര്‍ദേശം മറികടക്കുന്ന ബങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ്‌ ചീഫ്‌ വ്യകതമാക്കിയിട്ടുണ്ട്‌.

ഇരുചക്രവാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തെ തുടര്‍ന്നാണ്‌ ഇത്തരമൊരു നടപടിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട്‌ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മെറ്റ്‌ ധരിക്കാതെയും രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റുകയും ചെയ്‌ത്‌ യാത്ര ചെയ്യുന്നവര്‍ക്കാണ്‌ പെട്രോള്‍ നല്‍കേണ്ടതില്ലെന്ന്‌ ജില്ലാ പോലീസ്‌ ചീഫ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. നിര്‍ദേശം ലംഘിക്കുന്ന ബങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാണ്‌ ജില്ലയിലെ എസ്‌ഐ മാര്‍ക്ക്‌ നല്‍കിയിരിക്കുന്ന ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്‌. പോലീസിന്റെ ഈ ഉത്തരവ്‌ പമ്പുകളില്‍ പൊതുജനങ്ങള്‍ക്ക്‌ കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്‌.

പോലീസ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ ജില്ലയിലെ പല പെട്രോള്‍ ബങ്കുകളിലും നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു. തിങ്കളാഴ്‌ച മുതല്‍ ഉത്തരവ്‌ കര്‍ശനമായി നടപ്പിലാക്കും. രണ്ടുദിവസം പൊതുജനങ്ങള്‍ക്ക്‌ ഇതെ കുറിച്ച്‌ ബോധവല്‍ക്കരണവും നടത്തും.