മലപ്പുറത്ത് പോലീസുകാരന്‍ ബസിടിച്ച് മരിച്ചു

unnamed (1)മലപ്പുറം : മലപ്പുറം എംഎസ്പി ക്യാമ്പിന് മുമ്പില്‍ വെച്ച് ബസിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു. മങ്കട പള്ളിപുറം സ്വദേശി പറമ്പില്‍തൊടി ഇര്‍ഷാദ് (23) ആണ് മരണപ്പെട്ടത്. ഇര്‍ഷാദ് മലപ്പുറം കുന്നുമ്മല്‍ നിന്ന് പെരിന്തല്‍മണ്ണ റോഡിലെ ക്യാമ്പ് ഓഫീസിലേക്ക് വരുന്ന വഴി ഡിവൈഎസ്പി ഓഫീസിന് മുമ്പില്‍ വെച്ചാണ് അപകടമുണ്ടായത്. ഒരു കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് വന്ന പാലക്കാട് കോഴിക്കോട് റൂട്ടിലോടുന്ന ബട്ടര്‍ഫ്‌ളൈ എന്ന ബസാണ് ഇടിച്ചത്. ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നത്.

ഇര്‍ഷാദിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

2012-13 ല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഏഴാമത് ബാച്ചിലെ സേനാംഗമാണ് ഇര്‍ഷാദ്. പിതാവ് പറമ്പില്‍ തൊടി ഹംസ.