മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസര്‍ ഉറയ്ക്കുന്നില്ല

മലപ്പുറം : മലപ്പുറത്ത് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ തവണയാണ് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സ്ഥാന ചലനം. കഴിഞ്ഞ ഓഗസ്റ്റില്‍ മലപ്പുറം ജില്ലാ പാസ്‌പോര്‍ട്ട് ഓഫീസറായി ചാര്‍ജ്ജെടുത്ത്

കെ വിജയകുമാറിനെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ സ്ഥലം മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

പുതുതായി പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പി രാമകൃഷ്ണനായിരിക്കും മലപ്പുറത്തിന്റെ ചുമതലയേല്‍ക്കുക. വിജയകുമാറിനെ മഹാരാഷ്ട്രയിലെ താനെയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇദ്ദേഹം താനയില്‍ നിന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മലപ്പുറത്തേക്ക് സ്ഥലം മാറി വന്നത്

ഓഗ്സ്റ്റിന് മുമ്പ് പാസ്‌പോര്‍ട്ട് ഓഫീസറായിരുന്ന അബ്ദുള്‍ റഷീദിനെതിരെ അഴിമതി ആരോപണങ്ങളും സിബിഐ അനേ്വഷണങ്ങളും വന്നതോടെയാണ് പുതിയ പാസ്‌പോര്‍ട്ട് ഓഫീസറായി വിജയകുമാറിനെ നിയമിച്ചത്. എന്നാല്‍ ഇടപെടലുകള്‍ക്കും, രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്കും പുതിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ വഴങ്ങാത്തതാണ് സ്ഥലമാത്തിന് കാരണമെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. എന്നാല്‍ വിജയകുമാറിന്റെ മലപ്പുറത്തേത് താല്‍ക്കാലിക നിയമനം ആയിരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.