മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ കൈക്കുലി വാങ്ങിയതിന്‌ പിടിയില്‍

Story dated:Monday July 20th, 2015,11 17:pm
sameeksha sameeksha

aaaമലപ്പുറം :കൈക്കുലി വാങ്ങിയതിന്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ പിടിയില്‍. മലപ്പുറം ചാസ്‌പോര്‍ട്ട്‌ ഓഫീസറായ വി രാമകൃഷണനാണ്‌ അന്‍പതിനായിരം രൂപ കൈക്കുലി വാങ്ങിയതിന്‌ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌.ഇയാളോടൊപ്പം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റ്‌ മലപ്പുറം സ്വദേശി അബ്ദുല്‍ സമീറും അറസ്റ്റിലായിട്ടുണ്ട്‌
പാസ്‌പ്പോര്‍ട്ട്‌ അപേക്ഷകനില്‍ നിന്നാണ്‌ പണം വാങ്ങിയത്‌.

രാമകൃഷണന്റെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്‌  മികച്ച ബികാറ്റഗറി പാസ്‌പോര്‍ട്ട്‌ ഓഫീസിസിന്‌ മലപ്പുറത്തിനുള്ള പുരസ്‌ക്കാരം കഴിഞ്ഞ മാസം കേന്ദ്രത്തില്‍ നിന്ന്‌ സ്വീകരിച്ചയാളാണ്‌ രാമചന്ദ്രന്‍
പാസ്‌പോര്‍ട്ട്‌ ഇടപാടുകളില്‍ മലപ്പുറത്തെ ഓഫീസില്‍ വ്യാപകതട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന്‌ നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. നേരത്തെ പാസ്‌പോര്‍ട്ട്‌ ഓഫീസറായിരുന്ന അബ്ദുല്‍റഷീദിനെതിരെയുള്ള സിബിഐ അന്വേഷണം ഇപ്പോള്‍ നടക്കുകയാണ്‌. ഇയാളുടെ നിയമനവും ഏറെ വിവാദമായിരുന്നു.