വനവല്‍ക്കരണം മരങ്ങളുടെ തോഴനായ കുഞ്ഞാവ ആസ്വദിക്കുകയാണ്

parappananagdi beach 2പരപ്പനങ്ങാടി:സമ്പത്ത് കാലത്ത് തൈപത്ത് വെച്ചാല്‍ ആപത്ത്കാലത്തു കാ പത്തുതിന്നാം എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് പച്ചയുടെ സഹയാത്രികനായ ആലുങ്ങല്‍ കടപ്പുറത്തെ പി.പി.കുഞ്ഞാവ. കടലിനോടെറ്റവും അടുത്ത് താമസിക്കുന്ന കുഞ്ഞാവ വെച്ചുപിടിപ്പിച്ച പൂവരശ് മരങ്ങളെല്ലാം ഇന്ന് കുഞ്ഞാവയുടെയുംകുടുംബത്തിന്‍റെയും സ്നേഹിതന്മാരുടെയും കാവല്ക്കാരാണ്. കരയിലുള്ളതെല്ലാം തള്ളിതകര്‍ക്കുന്ന തിരമാലകളുമായി നിരന്തരം മല്ലടിച്ചു നട്ടുവളര്‍ത്തിയവയാണിത്.

ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പൂവരശ് മരങ്ങള്‍ പലതവണ നട്ടുപിടിപ്പിചെങ്കിലും അവയെല്ലാം കലിതുള്ളിവരുന്ന കടല്‍കൊണ്ടു പോകുകയായിരുന്നു. പക്ഷെ അറുപത്തഞ്ചു കാരനായ കുഞ്ഞാവ തോറ്റ്പിന്മാറാന്‍ തയാറായില്ല. കടല്‍ കരയിലെ വനവല്‍ക്കരണ പരിശ്രമം  തുടര്‍ന്നു. ദീര്‍ഘകാലത്തെ പരിശ്രമഫലമായാണ് ഫിഷ്‌ ലാന്റിംഗ് സെനറ്റര്‍ പരിസരത്ത് മരങ്ങള്നട്ടു വളര്‍ത്തിയത്. മരങ്ങള്‍ വളര്‍ന്നു പന്തലിച്ചു. തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ കടലാക്രമണ പ്രതിരോധ൦ തീര്‍ക്കുകയാനിപ്പോള്‍. ചുട്ടുപൊള്ളുന്ന വേനലില്‍ ചൂടിനു ശമനം കണ്ടെത്താന്‍ കുഞ്ഞാവയും സുഹൃത്തുക്കളും ആശ്രയിക്കുന്നതും പ്രകൃതി ശീതീകരിച്ച ഈ മിനി കാടിനെയാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതിനു തൊട്ടടുത്ത ഫിഷ്‌ ലാന്റിംഗ് സെന്‍ററും നിരവധി വീടുകളും കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ മരങ്ങളുടെ ഉപാസകനായ ഈ ഒറ്റയാള്‍ പോരാട്ടത്തില്‍ തീര്‍ത്ത മരങ്ങളുടെ പ്രതിരോധത്തെ തകര്‍ത്തെറിയാന്‍ സംഹാര താണ്ഡവമാടിയകൂറ്റന്‍ തിരമാലകല്‍ക്കായില്ല. സര്‍ക്കാരിന്‍റെ തീരം വനവല്‍ക്കരണപദ്ധതി പരാജയപ്പെട്ടപ്പോഴും കുഞ്ഞാവയുടെ പൂവരശ്മരങ്ങള്‍ കടലാക്രമണ പ്രതിരോധ൦ തീര്‍ക്കുകയാണ്.