ആസറുത്താത്തക്ക് എന്തുപറ്റി; തിരോധാനത്തിന് ഇരുപതുമാസം

പരപ്പനങ്ങാടി:ഇരുപത് മാസങ്ങളായി പുത്തന്‍കടപ്പുറത്തെ അറുപത്തിഒമ്പതു കാരിയായ കുന്നുമ്മല്‍ ആസറുവിനെ കാണാതായിട്ട്. വീട്ടുകാരും ബന്ധുക്കളും പോലീസും അന്വേഷണം നടത്തിയിട്ടും ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷം ജനുവരി പന്ത്രണ്ട് മുതലാണ്‌ ഇവരെ വീട്ടില്‍നിന്ന് കാണാതാവുന്നത്.

നേരിയ തോതിലുള്ള മാനസികാസ്വാസ്ഥ്യമുള്ളതായാണ് വീട്ടുകാര്‍ പറയുന്നത്.വീടിനു പുറത്തുപോകാറുണ്ടായിന്നുവെങ്കി ലും ഉടനെ തിരിച്ചു വരാറാണ് പതിവ്.എന്നാല്‍ ഒന്നരവര്‍ഷം പിന്നിട്ടിട്ടും അറുപത്തി ഒമ്പതുകാരിയായ സ്ത്രീ തിരിച്ചെത്തിയില്ല എന്നത്  തിരോധാനത്തിലെ ദുരൂഹതയായി കാണുകയാണ് നാട്ടുകാര്‍.നാടുവിട്ടു പോയിട്ടുണ്ടെകില്‍ തന്നെ അജ്ഞാത വൃദ്ധയെന്ന നിലയില്‍ നാട്ടുകാര്‍ നാട്ടിലെത്താന്‍ സഹായിക്കുകയോ പോലീസിനെ അറിയിക്കുകയോ ചെയ്യാതിരിക്കില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.

എന്നാല്‍ ഇത്രയുംകാലം കഴിഞ്ഞിട്ടും ഇവര്‍ മടങ്ങി എത്താത്തതും അനേഷണ൦ ഊര്‍ജ്ജിതമാക്കണ മെന്ന ആവശ്യത്തിലെക്കാണ് വിരല്‍ചൂണ്ടുന്നത്.ഭര്‍ത്താവോ മക്കളോഇല്ലാത്ത ഈ വൃദ്ധയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതക്ക് ഉത്തരം കിട്ടാന്‍ അധികൃതരുടെ ഭാഗത്ത്നിന്ന് ആത്മാര്‍ത്ഥമായ ഇടപെടലുകളുണ്ടാവേണ്ടാതുണ്ട്.