മണൽ മാലിന്യം വലിച്ചെടുത്ത് പാളം ബലപെടുത്തി

Story dated:Thursday April 13th, 2017,11 04:am
sameeksha

പരപ്പനങ്ങാടി: റെയിൽ പാളത്തിനടിയിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ മാലിന്യം വലിച്ചെടുത്തി തീവണ്ടി യാത്ര സുരക്ഷിതമാക്കി. പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി സ്റ്റേഷനുകൾക്കിടയിലെ റെയിൽ പാളത്തിനടയിൽ നിന്നാണ് യാന്ത്രിക മാലിന്യ നീക്കമാരംഭിച്ചത്. റെയിൽവെ സുരക്ഷാ മെക്കാനിക്കൽ വകുപ്പിന് കീഴിലെ പത്തോളം തൊഴിലാളികളും ഉന്നത ഉദ്യാഗസ്ഥരും ചേർന്ന് മൂന്ന് പ്രത്യേക യന്ത്ര വത്കൃത വണ്ടികളുടെ സഹായത്തോടെയാണ് പാളത്തിനടിയിൽ പതിഞ കരിങ്കൽ ചീളുകളും മണൽ മാലിന്യങ്ങളും പുറം തള്ളിയത്. പത്തു വർഷത്തിലൊരിക്കൽ ഇത്തരമൊരു നവീകരണം നടക്കുന്നത് പതിവാണന്ന് ജീവനക്കാർ പറഞ്ഞു. വൈദ്യുതീകരണ പാത യാഥാർതഥ്വമായതോടെ തീവണ്ടികളുടെ വേഗതയും എണ്ണവും ക്രമാതീതമായി വർധിച്ചതും പാള ത്തിന്റെ സുരക്ഷിതത്വത്തിൽ ജാഗ്രത പാലിക്കാൻ അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. പടം. പരപ്പനങ്ങാടി റെയിൽ പാളത്തിനടിയിൽ നിന്ന് മണൽ മാലിന്യം നീക്കം ചെയ്യുന്നു: