Section

malabari-logo-mobile

ഉമ്മർ മാസ്റ്റർ : അണഞത് അക്ഷര ദീപം .

HIGHLIGHTS : പരപ്പനങ്ങാടി: അക്ഷരങ്ങളോട് അകലം പാലിച്ചും അറബിമലയാള ത്തിൽ അഭയം കൊള്ളുകയും ചെയ്ത സമുദായത്തിലേക്ക് അക്ഷരദീപം തെളിയിച്ച അറബി

പരപ്പനങ്ങാടി: അക്ഷരങ്ങളോട് അകലം പാലിച്ചും അറബിമലയാള ത്തിൽ അഭയം കൊള്ളുകയും ചെയ്ത സമുദായത്തിലേക്ക് അക്ഷരദീപം തെളിയിച്ച അറബി അധ്യാപകൻ യാത്രയായി. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കഴിഞ്ഞ തലമുറയെ അക്ഷരങ്ങളുടെ വലിപ്പം ബോധ്യപെടുത്തിയ പുളിക്കലകത്ത് ഉമർ മദനി യെന്ന നാട്ടുകാരുടെ ഉമ്മർ മാസ്റ്ററാണ് തലമുറകളുടെ കണ്ണീർ പ്രാർത്ഥനയേറ്റുവാങ്ങി അന്ത്യയാത്രയായത്. ആദ്യകാല അറബി അധ്യാപകനായ ഉമ്മർ മദനി അറബി ഭാഷ പഠിപ്പിച്ചു കൊണ്ടിരിക്കെ തന്നെ മാതൃ ഭാഷയുടെയും ബഹു ഭാഷകളുടെ പഠന ഗൗരവം പഴയ തലമുറയെ ബോധ്യപെടുത്തി. ഭൗതിക വിജ്ഞാനത്തിൽ നിന്ന് അകലം പാലിച്ചു നിന്ന സമശീർഷകരുടെ മക്കളെ കൈ പിടിച്ചു ഉയർത്താൻ ഉമ്മർ മാസ്റ്ററുടെ അധ്യാപന സൗന്ദര്യം തുണയായി. സലഫി ചിന്താ ധാര യുടെ സജീവ പ്രവർത്തകനായ ഉമർ മാസ്റ്റർ തന്റെ ബോധ്യങ്ങളെ ആർക്കു മുംബിലും തുറന്നു പറയാനുള്ള ആർജവവും അവസാനം വരെ കാത്തു സൂക്ഷിച്ചു. സാമൂഹ്യ സേവകരാർ നൂറു കണക്കിന് ശിഷ്യ ഗണങ്ങളെ സംഭാവന ചെയ്ത ഉമ്മർ മാസ്റ്റർ പരപ്പനങ്ങാടി യിലെ വിദ്യഭ്യാസ നവോത്ഥാന സംരo ഭങ്ങളുടെ മുന്നിൽ നിലയുറപ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!