പരപ്പനങ്ങാടിയില്‍  യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് മൊബൈലും പണവും കവർന്നു

പരപ്പനങ്ങാടി. തീവണ്ടി യാത്ര കഴിഞ് റെയിൽവെ ഫ്ലാറ്റ് ഫോമിൽ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് മൊബൈൽ ഫോണും പണവും കവർന്നതായി പരാതി. പടിക്കൽ സ്വദേശി ഷിനേജാണ് (28) ആക്രമിക്കപെട്ടത്.തിരൂരിൽ നിന്നും തീവണ്ടി യിൽ യാത്ര ചെയ്ത ഇയാൾ നാട്ടിലേക്ക്മ പോകാനായി പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിലിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. അജ്ഞാതരായ മൂന്നംഗ സംഘം ഇയാളുടെ വാ പൊത്തി പിടിച്ച് മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന ആയിരത്തോളം രൂപയും കവരുകയുമായിരുന്നെന്ന് പരാതി പെട്ടതായി പോലീസ് പറഞ്ഞു. ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാമൂഹ്യ പ്രവർത്തകരാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

അതെസമയം പ്രദേശത്ത്‌ സമാനമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്‌.