പരപ്പനങ്ങാടിയില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം

പരപ്പനങ്ങാടി:  ഹാർഡ് വെയർ ഷോപ്പ് ന്റെ   പൂട്ട്  തകർത്തു  മോഷണം. അഞ്ചപുരയിലെ കെ. നാസറിന്റെ ഉടമസ്ഥതയിലുള്ള സെവൻ  ഡേഴ്സ്  ഹാർഡ് വേർസി ലാ ണ്  ശനിയാഴ്ച  അർധരാത്രി  കള്ളൻ  കയറിയത്  .കടയുടെ  പൂട്ട്  തകർക്കാൻ   ഉപയോഗിച്ചതായി  കരുതുന്ന  കമ്പിപ്പാര   , കട്ടിങ്ങ് പ്ലയർ തുടങ്ങി    ആയുധങ്ങൾ  കടയുടെ  സമീപത്ത്  ഉപേക്ഷിക്കപെട്ട നിലയിൽ  പോലീസ് കണ്ടെത്തി .

സമീപത്തെ  ബാക്കറി യിലെ  സി  സി ക്യാമറ  പരിശോധന നടത്തിയ  പോലിസിന്   മോഷ്ടാവിനെ സംബന്ധിച്ച്  ധാരണ  ലഭിച്ചതായി അറിയുന്നു. അർധരാത്രി    പോലിസ്  പെട്രോളിങ്ങ്  കണ്ട്  ആയുധമുമേ ക്ഷിച്ച്  മോഷ്ടാവ് രക്ഷപ്പെട്ടതാകാം എന്നാണ് കരുതുന്നത്.  കടയിലെ മൊബൈൽ ഫോൺ,   വലിപിൽ  ദൈന്യദിന   ആവശ്യങ്ങൾക്ക്  സൂക്ഷിക്കുന്ന  പണം  എന്നിവയാണ്  പ്രാഥമിക  പരിശോധനയിൽ നഷ്ടപ്പെട്ടതായി  കരുതുന്നത് .   പോലിസ്  ശാസ്ത്രീയ  അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ  ദിവസം  സമീപത്തെ  ചില കടകളിൽ  മോഷണശ്രമങ്ങൾ നടന്നിരുന്നു.

Related Articles