പരപ്പനങ്ങാടിയില്‍ പരക്കെ മോഷണം പണവും ലാപ്ടോപ്പും കവര്‍ന്നു  

Story dated:Thursday May 4th, 2017,07 19:am
sameeksha sameeksha

പരപ്പനങ്ങാടി:കോടതിപരിസരത്തെ വിവിധ സർക്കാർ ഓഫീസുകളിൽ കവര്‍ച്ചാശ്രമം പൊതുമരാമത്തു കെട്ടിട വിഭാഗം ഓഫീസ്,ഇറിഗേഷൻ വകുപ്പ് ഓഫീസ് തുടങ്ങിയവയിലാണ്കള്ളൻ കതകിന്‍റെപൂട്ട് തകര്‍ത്ത് അകത്തു കയറിയത്.ഓഫീസ് അരിച്ചു പെറുക്കി ഫയലുകളൊക്കെ വാരി വലിച്ചിട്ടു.പരിസരത്തെ സര്‍ക്കാര്‍ വിശ്രമമന്ദിര നിര്‍മാണ പ്രവര്‍ത്തിക്കെത്തിയ തൊഴിലാളികളുടെ ആറായിരം രൂപയും മൊബൈല്‍ഫോണ്‍,ലാപ്ടോപ് എന്നിവയും കവര്‍ന്നിട്ടുണ്ട്.

നെടുവ വില്ലേജ് ഓഫീസിനു പിൻഭാഗത്തായി പ്രവർത്തിക്കുന്ന മച്ചിങ്ങൽ അഷ്‌റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സോഡാ കമ്പനിയിൽ ജോലിചെയ്യുന്ന വനിതാ തൊഴിലായിയുടെ സ്വര്‍ണ്ണാഭരണ മടങ്ങിയബാഗ് പട്ടാപകല്‍ മോഷണംപോയി.ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണമാണ്നഷ്ടമായത്.ബാങ് കിൽ പണയം വെക്കാൻ വേണ്ടി വീട്ടിൽ നിന്നും കൊണ്ടുവന്നതാണ് ആഭരണങ്ങൾ.ബാഗിനകത്തു ഒരു പവൻ തൂക്കം വരുന്ന ഒരു സ്വർണ്ണ വളയും ഉണ്ടായിരുന്നത് കള്ളന്റെ ശ്രദ്ധയിൽ പെട്ടില്ല.ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് വളകിട്ടിയത്.ബാഗിലെ മറ്റൊരു അറയിലാണ് വള വെച്ചിരുന്നത്                                               പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയതായി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിചയം നടിച്ചെത്തിയ പതിനെട്ടു വയസു തോന്നിക്കുന്ന ഒരു യുവാവ് സോഡാ കമ്പനിയിൽ എത്തി “ചേച്ചി ഇല്ലേ “എന്ന് ചോദിക്കുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തതായി വനിതാ ജോലിക്കാർ പറയുന്നു.