Section

malabari-logo-mobile

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കാളിക്കാവില്‍ ആന എഴുന്നള്ളിപ്പ്

HIGHLIGHTS : പരപ്പനങ്ങാടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം കാളിക്കാവ് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനായി ആനയെത്തി. പൗരാണിക ആചാരങ്ങള്‍ പിന്‍തുടര്‍ന്നു വരുന്ന കാളിക്കാവ് ...

പരപ്പനങ്ങാടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം കാളിക്കാവ് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനായി ആനയെത്തി. പൗരാണിക ആചാരങ്ങള്‍ പിന്‍തുടര്‍ന്നു വരുന്ന കാളിക്കാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്സവത്തിന് കലശം എഴുന്നള്ളിച്ചിരുന്നത് ആനപ്പുറത്തായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുത്തന്‍പീടികയ്ക്ക് സമീപത്തെ ഓവുപാലം റെയില്‍വേ അടച്ചതോടെ ആന വരവും നിലയ്ക്കുകയായിരുന്നു. ഈ അടുത്തിടെ ഈ ഓവുപാലം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചുപോയ ആന വരവ് ഇത്തവണ വീണ്ടും ആരംഭിച്ചിരിക്കുന്നത്.

എഴുന്നള്ളിപ്പിന് ആനയെത്തിയതോടെ നാട്ടുകാരുടെ ഉത്സവാഘോഷം ഇരട്ടിയായിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!