പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ജാഫര്‍ അലി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൂരപ്പുഴ അഴിമുഖത്തിനടുത്തുളള കെട്ടുങ്ങല്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി മാപ്പൂട്ടില്‍ പാടം സ്വദേശി പരേതനായ പുത്തന്‍മാക്കാനകത്ത് സെയ്തലവിയുടെ മകന്‍ ജാഫര്‍ അലി(16)ആണ് മരണപ്പെട്ടത്. പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് യാസര്‍.

ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടം സംഭവിച്ചത്. അഞ്ചംഗ സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇവരില്‍ രണ്ടുപേരാണ് ചുഴിയില്‍പ്പെട്ടത്. ഒരാളെ അവിടെയുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ യാസിറിനെ രക്ഷുപ്പെടുത്താനായില്ല.

ജാഫര്‍ അലിക്കായി
തെരച്ചില്‍ നടത്തുന്നു

അപകടം നടന്ന ഉടന്‍തന്നെ നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് മൂന്ന് മണിയോടെ യാസിറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരപ്പനങ്ങാടി പോലീസും തിരൂര്‍ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

കടല്‍ പുറമെ ശാന്തമായിരുന്നെങ്കിലും അടിയൊഴുക്ക് ശക്തമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മതാവ്;ജമീല.സഹോദരങ്ങള്‍;ജംഷീര്‍,റൈഹാനത്ത്, അസ്മാബി, ജംഷീല,ഹഫ്‌സത്ത്.