ഹയര്‍സെക്കണ്ടറി ഫലം പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസിലെ അനഘയ്ക്ക് ഫുള്‍മാര്‍ക്ക്

പരപ്പനങ്ങാടി: ഹയർ സെക്കൻററി ഫലമറിഞ്ഞതിനു ശേഷം നെടുവയിലെ പടയാട്ടിൽ വീട്ടിൽ എല്ലാ വിഷയത്തിലുംനൂറിൽ നൂറു മാർക്കു നേടിയ മിടുക്കിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പരപ്പനങ്ങാടി എസ് എൻ എം എച്ച് എസിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥിയായ അനഘ പി വിൻസൻറ് ആണ് മുഴുവൻ മാർക്കും സ്വന്തമാക്കി മിന്നും താരമായത്.

വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥനായ പി ജെ വിൻസൻറിന്റെയും എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂളിലെ ഫിസിക്സ് വിഭാഗം അദ്ധ്യാപികയായ അൻസിയുടെയും ഇരട്ട മക്കളിലൊരാളാണ് അനഘ  സഹോദരൻ അഖിൽ പി വിൻസന്റ് തൃശൂർ മണ്ണൂത്തിയിലെ കൈലാസ് നാഥ് വിദ്യാനികേതനിലെ സി ബി എസ് ഇ വിദ്യാർത്ഥിയാണ്.

അന്നന്നു പഠിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായും പഠിച്ചിരുന്നുവെന്നും പരീക്ഷക്ക് കൃത്യമായ പഠനരീതിയും മുടങ്ങാത്ത പ്രാർത്ഥനയുമാണ് വിജയത്തിലേക്കെത്തിച്ചതെന്നും അനഘ പറയുന്നു.ഉപരിപഠനത്തിനായി ബിരുദം തന്നെയാണ് തിരഞ്ഞെടുക്കുന്നതെങ്കിലും അമ്മയെപ്പോലെ ഫിസിക്സ് ടീച്ചറാകാനാണ് ആഗ്രഹമെന്നും അനഘ പി വിൻസൻറ് മനസു തുറന്നു . കഴിഞ്ഞ  എസ് എസ് എൽ സി     പരീക്ഷക്ക് എല്ലാ വിഷയത്തിലും അനഘ എ പ്ലസ്  നേടിയിരുന്നു.

.

Related Articles