മത്സ്യബന്ധനത്തിനിടയില്‍കടലിൽ നിന്നുംകിട്ടിയ അജ്ഞാതവസ്തു പോലീസില്‍ ഏല്‍പ്പിച്ചു

 പരപ്പനങ്ങാടി:ഒട്ടുമ്മല്‍ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്ന് കിട്ടിയ അജ്ഞാത വസ്തു തൊഴിലാളികള്‍ പോലീസില്‍ ഏല്‍പ്പിച്ചു. കടപ്പുറത്തെ നാക്കടിയൻ കമ്മുക്കുട്ടി ലീഡറായ മിന്നൽക്കൊടി വള്ളത്തിലെ തൊഴിലാളിയായ കുപ്പാച്ചൻ സിദ്ധീഖിനാണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ അജ്ഞാത ഉപകരണം ലഭിച്ചത്.

പൊന്നാണി തീരത്ത് നിന്ന് ഏകദേശം 20 കി മി ആഴകടലില്‍ ഒഴുകിയെത്തുകയായിരുന്നു. ഇത്കപ്പലുകളില്‍ ഉപയോഗിക്കുന്നതാവാമെന്നാണ് കരുതുന്നത്. പെട്ടിക്കുള്ളിൽ അടക്കം ചെയ്ത ഉപകരണത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് യു.എസ്. എ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്ടർ ബോട്ടിൽ മാതൃകയിലുള്ളതാണ് ഉപകരണം. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. പോലീസിനും ഇതിന്‍റെ ഉപയോഗത്തെക്കുറിച്ചറിയില്ല. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഉപകരണ൦ കോസ്റ്റൽ ഗാർഡിന്‍റെ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ.