വിദേശ നിര്‍മ്മിത വാതക സിലിണ്ടര്‍ നിര്‍വീര്യമാക്കി  

പരപ്പനങ്ങാടി;പരപ്പനങ്ങാടി കടല്‍തീരത്ത് അടിഞ്ഞ വാതകസിലിണ്ടര്‍ പോലീസും ബോംബ്‌സ്കോഡും,അഗ്നിസേനയും ചേര്‍ന്ന് നിര്‍വീര്യമാക്കി. വ്യാഴാഴ്ചയാണ് ഇത് കരക്കടിഞ്ഞത്.നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്ഫോടകവസ്തു എന്നതിനാല്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.

കടല്‍ വെള്ളത്തില്‍ കിടന്നത് കാരണം തുരുമ്പെടുത്ത സിലിണ്ടര്‍ വിശദമായ പരിശോധന നടത്താന്‍കഴിഞ്ഞില്ല. കൂടാതെ ഇരുട്ടും മഴയും തടസ്സമാകുകയും ചെയ്തു. ഇതിനിടയില്‍ ബോംബ്‌ സ്കോഡിന്‍റെ പരിശോധന വേണമെന്ന നിര്‍ദേശം വന്നതോടെ കടല്‍കരയില്‍ കുഴിയെടുത്തു പോലീസ് കാവലില്‍ സൂക്ഷിക്കുകയായിരുന്നു.

ഇന്നലെ ജമാഅനമസ്ക്കാരത്തിനുഎല്ലാവരും പള്ളിയില്‍പോയ സമയത്തായിരുന്നു നിര്‍വീര്യമാക്കല്‍ പരിശോധനക്ക്ശേഷം സിലിണ്ടറിനുള്ളി ല്‍ വാതകമാണെന്നു ഉറപ്പുവരുത്തിയതിയതിനു ശേഷം ഹൈഡ്രോളിക്കട്ടര്‍ ഉപയോഗിച്ച് സിലിണ്ടറിന്‍റെ മേല്‍ഭാഗം അറുത്തുമാറ്റിയാണ് കടലില്‍ താഴ്ത്തിവെച്ചു നോബ്ആയുധ ഉപയോഗിച്ച്  ഗ്യാസ് തുറന്ന് വിട്ട് നിര്‍വീര്യമാക്കിയത്. മലപ്പുറത് തുനിന്നുള്ള ബോംബ്‌ സ്കോഡും തിരൂരില്‍നിന്നെത്തിയ അസി:സ്‌റ്റേഷന്‍
ഓഫീസര്‍ എം.രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാ൦ഗങ്ങളും പരപ്പനങ്ങാടി എസ്.ഐ.ഷമീറിന്‍റെ നേതൃത്വത്തിലുള്ള പോലീസും ഏറെനേരത്തെ പരിശ്രമത്തിനു ശേഷമാണ് നിര്‍വീര്യമാക്കല്‍
വിജയകരമായി പൂര്‍ത്തിയാക്കിയത്.