പരപ്പനങ്ങാടിയില്‍ കടല്‍ ഉള്‍ വലിയുന്നു;ജനങ്ങള്‍ ആശങ്കയില്‍

പരപ്പനങ്ങാടി: പരപ്പങ്ങാടിയില്‍ കെട്ടുങ്ങല്‍, പുത്തന്‍ കടപ്പുറം, കെ.ടി നഗര്‍ ഭാഗങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതായി കാണപ്പെടുന്നുണ്ട്. ഏകദേശം പതിനഞ്ച് മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേമാണ് ഈ ഭാഗങ്ങളില്‍ കടല്‍ ഉള്‍വലിയാന്‍ തുടങ്ങിയത്. അതെസമയം കടല്‍ പുറമെ ശാന്തമായി കാണുന്നുണ്ടെങ്കെലും ഉള്‍കടലില്‍ ശക്തമായ തിരമാലകള്‍ അടിക്കുന്നതായി തീരദേശവാസികള്‍ വ്യക്തമാക്കി.

കേന്ദ്രദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കടലോരത്തെ ആളുകള്‍ ശ്രദ്ധിക്കണമെന്നും കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.