Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം

HIGHLIGHTS : പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ചു. പുത്തന്‍പീടിക സ്വദേശി കറുത്തേടത്ത് അബൂബക്കറിന്റെ മകന്‍ നുബൂബ്(23)നെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് വീടീന് സമീപത്തുവെച്ച് യുവാവിന് നേരെ ആക്രമണമുണ്ടായത്.

sameeksha-malabarinews

ആക്രമികള്‍ നുബൂബ് സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി കമ്പിവടി, വടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ നുബൂബിന്റെ തലയ്ക്കും കൈകും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെടാനായി നുബൂബ് തന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ശബ്ദംകേട്ടതോടെ നാട്ടുകാര്‍ ഓടിക്കൂടിയതോടെ ആക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഒരു ബൈക്ക് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ നുബൂബിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്ന് മാസം മുന്‍പ് സ്ഥലത്ത് ആര്‍എസ്എസ് സിപിഐഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് യുവാവിനെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവസ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!