Section

malabari-logo-mobile

പണമില്ല പരപ്പനങ്ങാടി താനൂർ റോഡിലെ കുഴിയടക്കില്ല

HIGHLIGHTS : പരപ്പനങ്ങാടി : കുണ്ടും കുഴിയുമായി താറുമാറായി കിടക്കുന്ന പരപ്പനങ്ങാടി -താനൂർ റോഡിന്‌ ശാപമോക്ഷമില്ല' കുഴിയടക്കാനും വേഗത്തിൽ അറ്റകുറ്റപണി നടത്താനും പദ...

Untitled-1 copyപരപ്പനങ്ങാടി : കുണ്ടും കുഴിയുമായി താറുമാറായി കിടക്കുന്ന പരപ്പനങ്ങാടി -താനൂർ റോഡിന്‌ ശാപമോക്ഷമില്ല’ കുഴിയടക്കാനും വേഗത്തിൽ അറ്റകുറ്റപണി നടത്താനും പദ്ധതിയൊന്നുമില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് പൊതുമരാമത്ത് വകുപ്പ് ‘

ഈ മഴക്കാലത്താണ്‌ റോഡ് പലയിടത്തും തകർന്നത് ‘ ഇതോടെ ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവമായി.  പുത്തൻപീടികയിൽ രൂപം കൊണ്ട കുഴിയിൽ വീണ് നിരവധി ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്

sameeksha-malabarinews

നാടുകാണി മുതൽ പൂരപ്പുഴ വരെ റോഡ്‌ വീതി കൂട്ടി റബറൈസ് ചെയ്യുന്ന ബ്രഹ്ത് പദ്ധതിയുടെ ഭാഗമായ ഈ റോഡിലെ 4 കിലോമീറ്ററിലെ അറ്റകുറ്റപണികൾ ഇത് കരാറെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ 450 കോടി വരുന്ന ഈ പദ്ധതി താൽക്കാലികമായി നിർത്തിവെച്ചതോടെ ഈ പ്രവൃത്തി നടത്താനായില്ല. ഇനി അറ്റകുറ്റപ്പണി നടത്തണമെങ്കിൽ .വകുപ്പ് പണം വകയിരുത്തണം. ചുവപ്പ് നാടകൾ കടന്ന് ഇത് നടപ്പിലാക്കുവാൻ ഏറെ കാലതാമസം ഉണ്ടാവും
ഏതായാലും ദുരിതത്തിലായ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!