റമസാനിലെ പഴവിപണിക്ക് മഴ തിരിച്ചടിയായി, തെരുവ് പലഹാരങ്ങള്‍ക്ക് ആവശ്യക്കാരേറെ

Untitled-1 copyപരപ്പനങ്ങാടി:റമസാന്‍കാലത്ത് വന്‍കൊയ്ത്ത്നടത്തിയിരുന്ന പഴവിപണി മാന്ദ്യത്തിലായത് വ്യാപാരികള്‍ക്കു തിരിച്ചടിയായി.നോമ്പുതുറ വിഭവങ്ങള്‍ക്കായി  വന്‍തുകക്കുള്ള വിവിധയിനം പഴവര്‍ഗങ്ങളാണ് ഫ്രൂട്ട് സ്റ്റാളുകളില്‍ എത്തിച്ചത്.നോമ്പ് കാലമായതോടെ പഴവര്‍ഗങ്ങള്‍ക്ക് ഇരട്ടി വിലയാണ് ഈടാക്കുന്നത്.

പുതിയാപ്പ്ള സല്‍ക്കാരത്തിനു വില നോക്കാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുമെന്ന കണക്കുക്കൂട്ടലിലാണ് നാടനും വിദേശിയുമായ പഴങ്ങള്‍ ഇറക്കുമതി ചെയ്തത്.എന്നാല്‍ മഴ വ്യാപാരികളുടെ പ്രതീക്ഷ തകര്‍ത്തിരിക്കുകയാണ്. പലരും പൈനാപ്പിളും വത്തക്കയും മാങ്ങയിലും ഒതുക്കുകയാണ്. പകരം അങ്ങാടികളില്‍ തല്‍സമയ പൊരിപലഹാരങ്ങളെയാണ് ആശ്രയിക്കുന്നത്.

SAMSUNG CAMERA PICTURES
SAMSUNG CAMERA PICTURES

റമസാനില്‍ അടച്ചിടുന്ന ഹോട്ടലുകളുടെ മുമ്പിലാണിപ്പോള്‍ നോമ്പുതുറ പലഹാരങ്ങള്‍ ഒരുക്കുന്നത്.വടകള്‍,സുകീന്‍,നെ യ്യപ്പം,പഴംപൊരി,സമൂസ,ഉന്നക്കാ യ,ചട്ടിപത്തിരി,കട്ളെട്ടു, പൊക്കവട,അടകള്‍തുടങ്ങിയ പലഹാരങ്ങള്‍യഥേഷ്ടം ചൂടോടെ വാങ്ങാന്‍ കഴിയുന്നുണ്ട്.ഓര്‍ഡര്‍പ്രകാരമു ള്ള നോമ്പുതുറ പലഹാരങ്ങളും ബിരിയാണി,പത്തിരി,കറികള്‍,  അടക്കമുള്ള എല്ലായിനം വിഭവങ്ങളും വീടുകളിലെത്തിക്കുന്ന സംഘങ്ങളും സജീവമാണ്. ഹോട്ടലുകള്‍ അടച്ചിടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒരുപരിധി വരെകുറക്കാന്‍ ഇതുമൂലം കഴിയുമെന്നത്  വ്യാപാരികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്.