പരപ്പനങ്ങാടിയില്‍ രണ്ടിടങ്ങളില്‍ നിന്ന്‌ മദ്യവുമായി രണ്ട്‌ പേര്‍ അറസറ്റില്‍

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ രണ്ടിടങ്ങളില്‍ നിന്നായി രണ്ടുപേരെ 18 കുപ്പി മദ്യവുമായി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എട്ട്‌ കുപ്പി മദ്യവുമായി വള്ളിക്കുന്ന്‌ സ്വദേശി പട്ടേരി മോഹനന്‍(58), പത്ത്‌ കുപ്പി മദ്യവുമായി ചിറമംഗലം റെയില്‍വേ ഗേറ്റ്‌ പരിസരത്തുനിന്ന്‌ കൊട്ടന്തല സ്വദേശി അച്ചമ്പാട്ട്‌ ഷാജി എന്നിവരാണ്‌ പിടിയിലായത്‌. പരപ്പനങ്ങാടി എസ്‌ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അനില്‍, സുധീഷ്‌, ഗോഡ്‌വിന്‍ എന്നിവരാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ റിമാന്റ്‌ ചെയ്‌തു.