പരപ്പനങ്ങാടിയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷേഡ്‌ തകര്‍ന്ന്‌ തെഴിലാളിക്ക്‌ പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ്‌ തകര്‍ന്ന്‌ തൊഴിലാളിക്ക്‌ പിരിക്കേറ്റു. ആവിയിൽ ബീച്ചിലെ കുന്നുമ്മൽ യൂസഫി (41) നാണ് പരുക്ക് പറ്റിയത് . വീടിന്റെ ഉടമ കൂടിയായ യൂസഫ്‌ വീടിന്റെ പുകക്കൂട് കല്ല്‌ വെച്ച് പടുത്തുന്നതിനിടെ പെട്ടെന്ന് സണ്ഷേഡ് തകര്ന്നു വീഴുകയായിരുന്നു . പരപ്പനങ്ങാടി നമ്പുളം സൌത്ത് റോഡിൽ മുത്തഞ്ചേരിയിൽ പുതുതായി നിര്മിക്കുന വീടിന്റെ സണ്ഷേഡ് ആണ് തകര്ന്നത്. ഭാഗ്യം കൊണ്ട് ചെറിയ പരുക്കോടെ രക്ഷപ്പെട്ട യൂസഫിനെ ചെമ്മാട് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു .ഒരാഴ്ച്ച മുമ്പ് വീടിനടുത്തുള്ള വലിയ ആൽ മരം സണ്ഷേഡിന്മേൽ വീണിരുന്നു ഇതായിരിക്കാം അപകടത്തിന് കാരണമെന്ന് വീട്ടുകാർ പറയുന്നു.