ജൈവ കൃഷിയെ സ്‌നേഹിച്ച് പരപ്പനങ്ങാടിക്കാരുടെ മുനീര്‍ ഡോക്ടര്‍

പരപ്പനങ്ങാടി: തിരക്കൊഴിയാത്ത കുട്ടികളുടെ ഡോക്ടർ കൃഷിയിലും
ശ്രദ്ധേയനാകുന്നു. ഏറെ തിരക്കുകള്‍ക്കിടയിലും അതിരാവിലെ മുതല്‍ തന്റെ വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിയെ പരിപാലിച്ചുവരികയാണ് പരപ്പനങ്ങാടി സ്വദേശിയും നഹാസ് ഹോസ്പിറ്റല്‍ എംഡിയുമായ ഡോ.മുനീര്‍ നഹ.
.
ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്കി നല്‍കി വരുന്നത്.
. തക്കാളി, കാബേജ്, കോളിങ്ങ് ഫ്ലവർ, ചീര, പച്ചമുളക്, പടവലം, ചിരങ്ങ, ചക്കര കിഴങ്ങ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറി ഇനങ്ങളും
ഡോക്ടറുടെ പരിചരണ തോട്ടത്തിൽ തഴച്ചുവളരുന്നുണ്ട്.

വിഷ രഹിത ഭക്ഷണ മാണ് രോഗങ്ങളെ തടുക്കാനുള്ള പ്രായോഗിക പദ്ധതി യെന്നും ഇക്കാര്യത്തിൽ വിപണി യിൽ നിന്ന് ലഭിക്കുന്ന പച്ചക്കറിയുടെ വിലയുമായി താരതമ്യം ചെയ്ത് ലാഭ നഷ്ടങ്ങൾ നോക്കരുതെന്നും ഡോ: മുനീർ നഹ പറയുന്നു.   പ്രശസ്ത വന്ധ്യതാ നിവാരണ വിദഗ്ധയായ ഭാര്യ ഡോ: റജീന മുനീറും വീണു കിട്ടുന്ന ഒഴിവു സമയങ്ങളിൽ ജൈവ കൃഷി കളത്തിലെത്താറുണ്ട്.