നാടുകാണി – പരപ്പനങ്ങാടി, മലപ്പുറം ബൈപാസ് പ്രവൃത്തി ഉദ്ഘാടനം 26ന്

മലപ്പുറം:നാടുകാണി-മഞ്ചേരി-പരപ്പനങ്ങാടി റോഡിന്റെയും മലപ്പുറം – കോട്ടപ്പടി – വലിയങ്ങാടി ബൈപാസിന്റെയും പ്രവൃത്തി ഉദ്ഘാടനം നവംബര്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. രാവിലെ 9.30ന് കിഴക്കേത്തലയില്‍ നടക്കു പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനാവും. മന്ത്രി കെടി ജലീല്‍, എം പി മാരായ പികെ കുഞ്ഞാലിക്കുട്ടി, എം ഐ ഷാനവാസ് എന്നിവര്‍ പങ്കെടുക്കും.