യുവതിയുടെ കൊലപാതകം: ഭര്‍ത്താവിനെ പോലീസ് തിരയുന്നു

റഹീന

പരപ്പനങ്ങാടി: അഞ്ചപ്പുര പഴയമാര്‍ക്കറ്റിലെ അറവ് ശാലക്കക്കത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഭര്‍ത്താവ് നിസാമുദ്ധീനെ തിരയുന്നു. പരപ്പനങ്ങാടി പരപ്പില്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ സ്വദേശിനി റഹീന(30)യാണ് ഇന്ന് പുലര്‍ച്ചെ കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ രണ്ടര മണിയോടെ തന്റെ അറവ്ശാലയില്‍ സഹായിക്കാനെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് റഹീനയെ വിളിച്ച് കൊണ്ടുപോയതാണ് നിസാമുദ്ധീന്‍. പിന്നീട് പുലര്‍ച്ച നാല് മണിക്ക് അറവ് ശാലയില്‍ ജോലിക്കെത്തിയവരാണ് റഹീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിസാമുദ്ധീനെ തിരക്കി പോലീസ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന പരപ്പനങ്ങാടി ചുടലപറമ്പിനടുത്തുള്ള വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. നിസാമുദ്ധീനെ കണ്ടെത്തുന്നതിനായി പോലീസ് സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന യുനിക്കോണ്‍ ബൈക്കിനായി ബസ്റ്റാന്റ്,റെയില്‍വേസ്‌റ്റേഷന്‍ പരിസരങ്ങളില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.

തൃശ്ശുരില്‍ നിന്നുള്ള പോലീസിന്റെ ഫോറന്‍സിക് സംഘവും, ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

മണം പിടിച്ച പോലീസ് നായ ഒന്നരകിലോമീറ്ററോളം കിഴക്കോട്ട് ഓടി തിരിച്ചു പോന്നു. സൈന്റിഫിക്ക് അസിസ്റ്റന്റും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.

കൊല്ലപ്പെട്ട രഹീനയ്‌ക്കൊപ്പം അവരുടെ മാതാവും രണ്ട് കുട്ടികളുമാണ് താമസം. മക്കള്‍ നാജിയ ഫര്‍ഹാന, നജീബ്, മാതാവ് സുബൈദ

 

പരപ്പനങ്ങാടി നഗരമധ്യത്തില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍

 

Related Articles