മൊബൈല്‍ ഫോണ്‍ അസോസിയേഷന്‍ മേഖല സമ്മേളനം

Story dated:Tuesday April 18th, 2017,04 27:pm
sameeksha sameeksha

പരപ്പനങ്ങാടി: മൊബൈല്‍ ഫോണ്‍ അസോസിയേഷന്‍ പരപ്പനങ്ങാടി മേഖല സമ്മേളനം എംഎല്‍എ പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ജംഷീര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഉമ്മര്‍ ഫാറൂഖ് സ്വാഗതം പറഞ്ഞു. മുന്‍സിപ്പാലിറ്റി .വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ, കൗണ്‍സിലര്‍മാരായ അഷറഫ് ഷിഫ, നൗഫല്‍ ഇല്ല്യന്‍, സൈതലവി കടവത്ത്, പരപ്പനങ്ങാടി എസ് ഐ സെമീര്‍, എംപിആര്‍എകെ ജില്ലാ പ്രസിഡന്റ് മുസ്തഫ മലപ്പുറം, സെക്രട്ടറി റബിയ മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ അസോസിയേഷന്‍ ഭാരവാഹികളായി കെ.ജംഷീര്‍(പ്രസിഡന്റ്), എം.വി അനീസ്‌
(ജന.സെക്രട്ടറി),വി.ടി ജംഷീര്‍(ട്രഷറര്‍) തുടങ്ങിയരെ തിരഞ്ഞെടുത്തു.