ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടത്തറയില്‍ പരേതനായ കുഞ്ഞാത്തന്റെ മകന്‍ പനയത്തില്‍ മണി(48)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീട്ടുപരിസരത്തെ ആള്‍താമസമില്ലാത്ത പറമ്പിലെ കിണറിലാണ് മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

ഭാര്യ: ഉഷ. മക്കള്‍: ആദിത്യന്‍, അമല്‍. സഹോദരങ്ങള്‍: കൃഷ്ണന്‍ മാസ്റ്റര്‍, അനില്‍കുമാര്‍, വിനേശന്‍,ബേബി.