നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജിന് രൂപം നൽകണം; ലെൻസ്‌ഫെഡ്.

പരപ്പനങ്ങാടി:അപ്രതീക്ഷിത പരിസ്ഥിതി നിയന്ത്രണങ്ങളും നോട്ടു നിരോധനം,ജി എസ് ടി എന്നിവയും മൂലം മന്ദഗതിയിലായ കെട്ടിട നിർമ്മാണ രംഗത്തെ  സജീവമാക്കുന്നതിന് വേണ്ടി പുതിയ പാക്കേജിന് രൂപം നൽകണമെന്ന് പരപ്പനങ്ങാടിയിൽ നടന്ന ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്‍റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ മലപ്പുറം ജില്ലാസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

വിവിധ പരിപാടികളോടെ നടന്ന സമ്മേളനം പി കെ അബ്ദുറബ്ബ് എം എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ അഷ്‌റഫ് അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് ടിസി വി ദിനേശ്കുമാർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു.കെ മുഹമ്മദ് ഇഖ്ബാൽ,ഡോ:യു എ ബഷീർ,പിസി സലീൽ കുമാർ, ടി സി ജോർജ്,സനല്‍ നടുവത്ത്,ഗിരീഷ്‌ തോട്ടത്തില്‍,പി കെ അജ്മൽ,കെ നൗഷാദലി,അഹമ്മദ് ഹുസൈൻ മേച്ചേരി,അബ്ദുൽറസാഖ്,ശിഹാബുദ്ധീ ൻ,ഷാജി കാളങ്ങാടൻ,ബാബു എടയൂർ,കെ ബി സജി,സി എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.