അസംഘടിത മേഖലയിലെ അധ്യാപകര്‍ക്ക് വേണ്ടി കെഎസ്ടിഎ ഇടപെടണം;കോടിയേരി

പരപ്പനങ്ങാടി: അസംഘടിത മേഖലയിലെ അധ്യാപകര്‍ക്ക് വേണ്ടി കെഎസ്ടിഎ ഇടപെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെഎസ്ടിയെ പരപ്പനങ്ങാടി സബ്ജില്ല നിര്‍മ്മിച്ച അനീഷ്മാസ്റ്ററുടെ പേരില്‍ പണികഴിപ്പിച്ച സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പൊതുവിദ്യഭ്യാസ മേഖല സംരക്ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും എയ്‌ഡെഡ്, സര്‍ക്കാര്‍ മേഖലകളിലെ വിദ്യാലയങ്ങളിലേക്ക് ഈ അധ്യായന വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

കെഎസിടിഎ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, ബദറുന്നീസ എന്നിവര്‍ സംസാരിച്ചു.