Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വെള്ളക്കെട്ടിലേക്ക്‌ കക്കൂസ്‌ മാലിന്യം തളളിയ സംഭവം;സ്ഥലയുടമയ്‌ക്കെതിരെ നടപടി.

HIGHLIGHTS : പരപ്പനങ്ങാടി: വെളളക്കെട്ടിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിന് സ്ഥലയുടമക്കെതിരെ അധ്യകൃതർ നടപടിയെടുത്തു. കഴിഞ്ഞ ദിവസം പുത്തരിക്കൽ സ്റ്റേഡിയത്തിന് സമീപം കോഓ...

parappanangadiപരപ്പനങ്ങാടി: വെളളക്കെട്ടിൽ മാലിന്യങ്ങൾ നിക്ഷേപിച്ചതിന് സ്ഥലയുടമക്കെതിരെ അധ്യകൃതർ നടപടിയെടുത്തു. കഴിഞ്ഞ ദിവസം പുത്തരിക്കൽ സ്റ്റേഡിയത്തിന് സമീപം കോഓപ്പറേറ്റീവ് കോജേിന് പിൻവശത്ത് രൂക്ഷമായ ദുർഗന്ധമുണ്ടായിരുന്നു. തുടർന്നാണ് സമീപത്തെ അംശം തോടിലും മൺകുഴി വയലിലു൦കക്കൂസ് മാലിന്യം വെളളത്തിൽ കലർന്നൊഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പരിസരവാസികളുടെ പരാതിയെ തുടർന്ന്അധികൃതർ സ്ഥലം പരിശോധിച്ചിരുന്നു.എന്നാല്‍ ഉറവിടം കണ്ടെത്തിയിരുന്നില്ല.

ഇന്നലെയാണ് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ വലിയ വെളളക്കെട്ടിൽ നിറയെ ഹോട്ടൽ മാലിന്യങ്ങളടക്കമുളളവ നിക്ഷേപിച്ചതായികണ്ടെത്തിയത്. പരിസരവാസികളുടെ പരാതിയെ തുടർന്ന് നഗരസഭാധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വീണ്ടും സ്ഥലത്തെത്തി കുറ്റക്കാരനായ എം.പി. സൈതലവിക്കെതിരെ നടപടി സ്വീകരിച്ചു. പിഴ അടക്കാനും സ്വന്തം ചെലവിൽ രണ്ടു ദിവസത്തിനകം വെളളക്കെട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

മഴപെയ്യുമ്പോൾ ഈ മലിനജലം അംശംതോടിലൂടെ മുങ്ങാതുംതറ കോളനി ഭാഗങ്ങിലേക്കാണ് ഒഴുകുന്നത്. ഇവയാണ് ദുർഗന്ധമുണ്ടാക്കിയത്. ഇത് പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. സമീപത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കും പരിസരവാസികൾക്കും ഏറെ ആരോഗ്യഭീഷണിയുയർത്തുന്നുണ്ട്. പരിസരത്തെ അനധികൃതവീടുനിര്‍മാണവും അധികൃതർ നിർത്തി വെപ്പിച്ചു.

നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എം. റഷീദ്. ചന്ദ്രൻ, ജെ.എച്ച്.ഐ മാരായ സന്തോഷ്, സുരേഷ്, നഗരസഭാ വൈസ് ചെയർമാൻ എച്ച്. ഹനീഫ, കൗൺസിലർമാരും, എസ്.ഐ. കെ.ജെ.ജിനേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!