പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി താനൂര്‍ സ്വദേശി പിടിയില്‍

പരപ്പനങ്ങാടി: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. താനൂര്‍ സ്വദേശി ചെറിയകത്ത് അന്‍സാര്‍(27) ആണ് പിടിയിലായത്. വാഹനപരിശോധനയ്ക്കിടയിലാണ് ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 210 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായാദേവി, കെ.പ്രദീപ് കുമാര്‍, പി.ബിജു,പി.മുരളീധരന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.