Section

malabari-logo-mobile

പരപ്പനങ്ങാടി ഫിഷിങ്ങ് ഹാർബർ: അനിശ്ചിതത്വത്തിന് അറുതിയാവുന്നു

HIGHLIGHTS : പരപ്പനങ്ങാടി: പതിറ്റാണ്ടുകാലമായി ചുകപ്പ് നാടയിൽ കുരുങ്ങിയ    പരപ്പനങ്ങാടി ഫിഷിംങ്ങ്ഹാർബർ യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കം  .  പ്രാദേശിക തർക്കങ്ങ...

പരപ്പനങ്ങാടി: പതിറ്റാണ്ടുകാലമായി ചുകപ്പ് നാടയിൽ കുരുങ്ങിയ    പരപ്പനങ്ങാടി ഫിഷിംങ്ങ്ഹാർബർ യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കം  .  പ്രാദേശിക തർക്കങ്ങളും ശാസ്ത്രീയ തടസങ്ങളും രാഷ്ട്രിയ കൊമ്പുകോർക്കലുകളും മൂലം മത്സ്യതൊഴിലാളികളുടെ ചിരകാല വികസന സ്വപ്നം നാളിതുവരെയായി അവഗണനയുടെ കടലൊഴുക്കം നേരിടുകയായിരുന്നു. ഒന്നിച്ച് നിന്ന് നേടേണ്ട വികസന ആവശ്യം പ്രാദേശിക തർക്കങ്ങളുയർത്തി നീട്ടികൊണ്ടു പോകാൻ രാഷ്ട്രീയ കക്ഷികൾ കാണിച്ച ആവേശം ചെറുതല്ല. നേരത്തെ വടക്കെകടപ്പുറം, ചാപ്പപടി, അങ്ങാടി കടപ്പുറം , തീര ങ്ങൾ ഹാർബറിനായി പരിഗണിച്ചിരുന്നെങ്കിലും  കേന്ദ്രപാരിസ്ഥിതി ക പഠന സംഘത്തിന്റെ പഠന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ മുറിത്തോടിന് വടക്ക് ഭാഗത്ത് അങ്ങാടി തീര കടലിൽ ഹാർബറിനായി ബോറിങ്ങ് തുടങ്ങുക യായിരുന്നു.  എന്നാൽ  പ്രാദേശികവും രാഷ്ട്രീയവുമായ സമ്മർദ്ധത്തിനൊടുവിൽ  മുറിത്തോട് തിരിച്ച് വിട്ട് സാങ്കേതിക തടസം അതിജീവിക്കാമെന്ന കണക്ക് കൂട്ടലിൽ ആദ്യം പരിഗണിച്ച ചാപ്പപടി കടലോരത്ത് അന്നത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി  ഉത്സഛായ പകർന്ന അന്തരീക്ഷത്തിൽ ഹാർബറിന് ശിലയിട്ടങ്കിലും മുറിത്തോട് തിരിച്ചുവിടാനോ നിർമ്മാണ പദ്ധതിക് രൂപം നൽകാനോ യു ഡി എഫ് സർക്കാറിന് കഴിഞില്ല .

നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും നേരത്തെ ബോറിങ്ങ് നടത്തിയ പ്രദേശം ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കാതെയും തെരഞ്ഞെടുപ്പിന് മുന്‍പ്‌ ധൃതിപിടിച്ച് ചാപ്പപടിയിൽ ഹാർബറിന് തറക്കല്ലിട്ടത്  മത്സ്യതൊഴിലാളികളെ   കൂടെ നിറുത്താനുള്ള ചൊട്ടു വിദ്യയാണന്നാക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഭരണമാറ്റത്തോടെ നേരത്തെ  ബോറിങ്ങ് നടത്തിയ അങ്ങാടി കടപ്പുറത്ത് ഉടൻ അനായാസം പണി തുടങ്ങുമെന്ന് ഇടതുപക്ഷവും ഇടതനുകൂല  കോൺഗ്രസ് പക്ഷവും ആവേശം കൊണ്ടിരുന്നെങ്കിലും വകുപ്പ് മന്ത്രി മേഴ്സി കുട്ടി അമ്മ ഇതു സംബന്ധിച്ച് പഠനം നടത്താൻ  മൂന്നംഗശാസ്ത്ര പഠന ഉപസമിതിക് രൂപം നൽകുകയായിരുന്നു. പഠന സമിതി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഹാർബർ പദ്ധതിക്ക് വീണ്ടും ജീവൻ പകർന്നത്.

sameeksha-malabarinews

നേരത്തെ നിശ്ചയിച്ചതും ബോറിങ്ങ് നടന്നതുമായ അങ്ങാടി തീരകടലിന് തെക്ക് മുറിത്തോട് വരെ നീളുന്ന ഹാർബർ, മുറിത്തോട് പതിയുന്ന ഭാഗത്ത്ന്മീതെ ഉപരിതല പാതയും ഇതിന് തെക്ക് ഭാഗത്തായി ഇവയോട് ചേർന്ന് ചാപ്പപ്പടി പ്രദേശവാസികൾക്കായി ഹാർബറിനോട് ചേർന്ന് വിശാലമായ ലാന്റിങ്ങ് കേന്ദ്രവും പണിത് പ്രശ്ന പരിഹാരം കാണാമെന്നാണ് പഠനസംഘം നൽകിയ റിപ്പോർട്ടിലുള്ളതെന്നറിയുന്നു, എന്നാൽ ഇക്കാര്യത്തിൽ രൂപരേഖകളൊന്നും കൈ കൊണ്ടിട്ടില്ലന്നും അതെ സമയം പദ്ധതി യാഥാർത്ഥ്യമാക്കാൻ തിരക്കിട്ട നീക്കങ്ങളാരംഭിച്ചിട്ടുണ്ടെന്നും ഫിഷറീസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

ഹാർബർ ഇല്ലാത്തതിന്റെ പേരിൽ ഇതിനകം നിരവധി മത്സ്യ തൊഴിലാളികളുടെ ജീവനുകൾ നഷ്ടപെടുകയും കോടികണക്കിന് രൂപയുടെ ധനനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. തർക്കം മതിയാക്കി പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒന്നിച്ചു നിൽക്കാനുള്ള വിവേകവും ഇപ്പോൾ മത്സ്യ തൊഴിലാളി നേതാക്കളിൽ പ്രകടമാണ്.  മന്ത്രി മേഴ്സിക്കുട്ടി അമ്മ കഴിഞ്ഞ മാസം പരപ്പനങ്ങാടിയിൽ നേരിട്ടെത്തി ഇക്കാര്യം അവലോകനം ചെയ്തതും മത്സ്യതൊഴിലാളികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!