കടുത്ത വറുതി ക്കിടയില്‍ കടലോര മേഖലയില്‍ ഒരു റമസാന്കാലം കൂടി

parappanangadi beachപരപ്പനങ്ങാടി:ജില്ലയുടെ തീരത്തെ പറഞ്ഞറിയിക്കാനാവാത്ത കഷ്ടപാടുകളുടേയും ദുരിതങ്ങളുടേയും നടുവിലാണ് ഇത്തവണത്തെ റമസാന് വന്നുചേര്‍ന്നത്. മാസങ്ങളായി മീന്‍പിടിക്കാന്‍ വള്ളങ്ങള്‍ കടലിലിറങ്ങിയിട്ട്, മത്സ്യലഭ്യത തീരെകുറഞ്ഞതുകാരണമാണ് തീരദേശ മേഖലയില്‍ സമാനതകളില്ലാത്ത വറുതിക്കിടയാക്കിയത്. പത്തു മാസത്തോളമായി കടലില്‍നിന്ന് പച്ചതൊടാന്‍കഴിയാത്ത അവസ്ഥ തുടരുകയാണ്. കാലാവസ്ഥവ്യതിയാനം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് മത്സ്യബന്ധനം നടത്തി ഉപജീവനമാര്‍ഗംകണ്ടെത്തിയ പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ്. കടലാക്രമണദുരന്തവും  ട്രോളിംഗ് നിരോധനവുമെല്ലാം ഈപഞ്ഞമാസങ്ങളിലാണ് അനുഭവിക്കാനുള്ളതെന്നോര്‍ത്ത് മല്സ്യതുഴിലാളികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. മത്സ്യ ചാകരയുടെ ആഹ്ലാദാരവങ്ങളില്ലാത്ത തീരത്ത്‌ തീപുകയാത്ത വീടുകളാണ് ഏറെയും. നാന്നായി മത്സ്യംലഭിക്കുന്ന സീസണില്‍പോലും വെറുംകയ്യോടെ കരക്കണയേണ്ട സാഹചര്യമായിരുന്നു. ജില്ലയുടെ തീരത്ത്‌ നിന്ന്മത്സ്യങ്ങള്‍ കൂട്ടത്തോടെ പാലായനം ചെയ്തിരിക്കുകയാണ്.പകലന്തിയോളം കരകാണാകടലിനോട് മല്ലടിച്ചിട്ടും വെറും കയ്യോടെയാണ് മടങ്ങിഎത്തുന്നത്. ഇന്ധനവും അധ്വാനവും കടലില്‍ പാഴാകുകയാണ്.ജില്ലയുടെ തീരത്ത് വ്യാപകമായി ലഭിച്ചിരുന്ന ഏട്ട,സ്രാവ്,അയക്കൂറ,ആവോലി,അയല, തിരണ്ടി,ചെമ്മീന്‍,തളയന്‍ തുടങ്ങിയ വില ലഭിക്കുന്ന മീനുകളൊക്കെ അപ്രത്യക്ഷമായി. വായ്പകള്‍ യഥാസമയം തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല.     വായ്പക്കാരും പണമിടപാട് സ്ഥാപനങ്ങളും വട്ടിപലിശക്കാരും ഫണം വിടര്‍ത്തിആടുകയാണ്. ഒരുനേരത്തെ അന്നത്തിനു വഴികാണാതെ ഉഴലുമ്പോള്‍ വായപക്കാരെ കുറിച്ച് ചിന്തിക്കാനെവിടെ സമയം. പുതിയ സ്കൂള്‍ അധ്യായനവര്‍ഷം ആരംഭിച്ചിട്ടും മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക്കുടയും ബാഗുംഒക്കെ സ്വപ്നം മാത്രമാണ്. മത്സ്യ അനുബന്ധതൊഴിലാളികളുടെയും അവസ്ഥ വ്യത്യസ്തമല്ല.കടലിനെ ആശ്രയിച്ചു കഴിയുന്ന ചാപ്പകളിലെയും ,ഐസ്ഫാക്ടറി,ചരക്കുവാഹനങ്ങള്‍, തീരത്തെ വ്യാപാര സ്ഥാപനങ്ങള്‍എന്നിവിടങ്ങളിലെ തൊഴിലാളികളും പട്ടിണി യിലാണ്. അങ്ങാടികളിലെ വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം കുറഞ്ഞിട്ടുണ്ട്. തീരദേശ മേഖലയിലെ റിലീഫ്പ്രവര്‍ത്തനങ്ങള്‍ ഇപ്രാവശ്യം വ്യാപകമായി നടന്നിട്ടില്ല