പരപ്പനങ്ങാടിയില്‍ പിന്നോട്ടെടുത്ത പിക്കപ്പ് വാനിടിച്ച് മത്സ്യതൊഴിലാളി മരിച്ചു.

Story dated:Sunday June 12th, 2016,11 29:am
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടിപരപ്പനങ്ങാടി അങ്ങാടിബീച്ചിലെ പള്ളിക്കല്‍ ആലികുട്ടി(53)ചാലിയത്ത് മിനിലോറി ഇടിച്ചു മരിച്ചു. മത്സ്യബന്ധനം കഴുഞ്ഞു നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടയില്‍ പിന്നോട്ടെടുത്ത മിനിലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ യാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ .പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം ഇന്ന് ഖബറടക്കും .ഭാര്യ:സൌജത്ത്, മക്കള്‍:ഫൈജാസ()ഫവാസ്,ഫാരിസ,ഹബീ ബ്. മരുമക്കള്‍:ആഷിക്,തസ് ലീന.