പരപ്പനങ്ങാടി കൊട്ടന്തലയില്‍ എക്‌സൈസ്‌ റെയ്‌ഡ്‌; ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

excise-parappanangadi-copyപരപ്പനങ്ങാടി: ഇന്ന്‌ പുലര്‍ച്ചെ എക്‌സൈസ്‌ സംഘം പാലത്തിങ്ങല്‍ കൊട്ടന്തല, നകര പ്രദേശങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. അഞ്ച്‌ ലിറ്റര്‍ ചാരായവും 80 ലിറ്റര്‍വാഷും വാറ്റുപകരണങ്ങളുമാണ്‌ പിടികൂടിയത്‌. കൊട്ടന്തല നകര സ്വദേശി അച്ചമ്പാട്ട്‌ കോരനെതിരെ കേസെടുത്തു.

excise-parappanangadi-2-copyപരപ്പനങ്ങാടി എക്‌സൈസ്‌ സര്‍ക്കിള്‍, റെയ്‌ഞ്ച്‌ ഓഫീസുകള്‍ സംയുക്തമായി നടത്തിയ റെയിഡിന്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്‌ നേതൃത്വം നല്‍കി. റെയ്‌ഡില്‍ പ്രിവന്റീവ്‌ ഓഫീസര്‍ വി.കെ സൂരജ്‌, സിഇഒമാരാ യ നവീന്‍, ദിലീപ്‌ കുമാര്‍, ഷിജിത്ത്‌, രാഗേഷ്‌, ജയകൃഷ്‌ണന്‍,പ്രിയേഷ്‌,ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

ഓണത്തിനോടനുബന്ധിച്ച്‌ വ്യാജ, അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ പരിശോധന ശക്തമാക്കിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം രാകേഷ്‌ പറഞ്ഞു.