പരപ്പനങ്ങാടിക്കാരുടെ ദാഹമകറ്റുന്ന ശുദ്ധജല കുഴി

By എ. അഹമ്മദുണ്ണി|Story dated:Wednesday April 12th, 2017,06 50:pm
sameeksha

പരപ്പനങ്ങാടി:കുളങ്ങളും കിണറുകളും വറ്റിവരണ്ട്കുടിനീരിനായി നാടും നഗരവും നെട്ടോട്ട മോടുമ്പോള്‍  ഗ്രാമപ്ര ദേശമായ ഉള്ളണത്തിന്‍റെ ദാഹമകറ്റുന്നത് പയേരി ബീരാന്‍ കോയ ഹാജിയുടെ വീട്ടുവളപ്പിലെ ഉറവ വറ്റാത്ത അത്ഭുത കുഴിയാണ്. പരിസര പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ഈ ജലസംഭരണിയെയാണ്.

ശുദ്ധജലംകിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്ക്‌  ഈ കുഴിയില്‍നിന്നു വാഹനങ്ങളിലാണ് വെള്ളമെത്തിക്കുന്നത്. രാവിലെ എട്ടുമണിമുതല്‍ നേരം ഇരുട്ടുന്നതുവരെ മോട്ടോര്‍ ഉപയോഗിച്ചു വെള്ളമടിച്ചാലും ഇതിലെ ജലനിരപ്പ്‌ താഴുന്നില്ല എന്നതാണ്ഏറെ വിസ്മയം.

അഞ്ചുമീറ്ററില്‍ താഴെയാണ് ഈ കുഴിയുടെ ആഴം. വര്‍ഷങ്ങള്‍ക്കു മുമ്പ് വീട്ടാവശ്യത്തിന് മണ്ണെടുത്ത കുഴിയാണിത്. കാല്‍നൂറ്റാണിലേറെയായി
ആവശ്യക്കാരുടെ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നത് ഒരിക്കലും വറ്റാത്ത ഈ വെള്ളക്കുഴിയാണ്. നിലവില്‍ ഈ കിണറില്‍ മൂന്നു മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൂടാതെ ഉള്ളണ൦ ശിഹാബ് തങ്ങള്‍ചാരിറ്റബിള്‍ ട്രസ്റ്റ്മൂന്നുടാങ്കുകളിലായി വാഹനത്തില്‍ കുടിവെള്ളമെത്തിക്കു ന്നുമുണ്ട്. ഇതിനായി ഉടമബീരാന്‍ കോയഹാജി സ്വന്തം ചിലവിലാണ് പ്രത്യേകം മോട്ടോര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. എം.ജലീലാണ് വാഹനത്തില്‍ വെള്ളമെത്തിക്കുന്നത്. സഹായത്തിനായി ഷംലിക്ഉള്ളണ൦ വിദ്യാര്‍ത്ഥികളായ അജ്മല്‍,സമീസ് എന്നിവരും കൂടെയുണ്ട്.ഈ അത്ഭുതജലസംഭരണി ഒരിക്കലും വറ്റരുതേ എന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാര്‍.