സര്‍ക്കാറിന്റെ 100 ദിനം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒാഫീസും പരപ്പനങ്ങാടി നവജീവന്‍ വായനശാലയും വിദ്യാര്‍ഥികള്‍ക്കായ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Story dated:Saturday September 24th, 2016,06 02:pm
sameeksha sameeksha

പരപ്പനങ്ങാടി: സര്‍ക്കാര്‍ നൂറ് ദിവസം പിിടുതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പരപ്പനങ്ങാടി നവജീവന്‍ വായനശാലയും സഹകരിച്ച് യു.പി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒക്‌ടോബര്‍ രണ്ടിന് പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളിലാണ് പരിപാടി. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ രണ്ടു വിഭാഗത്തിലായി നടത്തു ലേഖന മത്സരങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വാട്ടര്‍ കളര്‍ പെയിന്റിങ് മത്സരവുമുണ്ട്. ഡ്രോയിങ് ഷീറ്റ് ഒഴികെയുള്ളവ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒരു സ്‌കൂളില്‍ നിന്ന് ഒരു വിഭാഗത്തില്‍ മൂന്ന പേര്‍ക്ക് പങ്കെടുക്കാം. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രവുമായി ഹാജരാകണം. ലേഖന മത്സരം രാവിലെ 8.30നും ചിത്രരചനാ മത്സരം 9.30നും ആരംഭിക്കും. ഫോണ്‍; 9349159008.