പരപ്പനങ്ങാടിയില്‍ മൂന്നുപേര്‍ക്ക് ഡങ്കിപ്പനി

പരപ്പനങ്ങാടി:നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ മൂന്നുപേര്‍ക്ക് ഡങ്കിപ്പനിയുടെ ലക്ഷണം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.ചെട്ടിപ്പടി ആശുപത്രി പരിസരത്തെ രണ്ടു യുവാക്കള്‍ക്കും എടത്തുരുത്തി കടവിലെ ഒരാള്‍ക്കുമാണ് രോഗലക്ഷണം ഉള്ളതായി സ്ഥിരീകരിച്ചത്.ഇവര്‍ നിരീക്ഷണ ത്തിലാണ്.ഇവര്‍ മൂന്നുപേരും വിദേശയാത്ര കഴിഞ്ഞെത്തിയതാണ്.ഇതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.നേരത്തെ മലമ്പനിയും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു