ഇലക്ട്രിക്കൽ വീൽ ചെയർ നൽകി 

പരപ്പനങ്ങാടി: ഉള്ളണം നോർത്തിൽ കഴിഞ്ഞ ആറുവർഷമായി അരയ്ക്കു താഴെ  തളർന്നു കിടക്കുന്ന അമ്മാറമ്പത്ത്  സുബ്രഹ്മണ്യന് സി പി ഐ എം വടക്കേ ഉള്ളണം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് വീൽ ചെയർ നൽകി.വീൽ ചെയർ ഉദ്ഘാടനം എ സി ഖാദർ ഹാജിയും, നെടുവ ലോക്കൽ സെക്രട്ടറി തുളസിദാസും ചേർന്ന് നിർവഹിച്ചു

ചടങ്ങിൽ വടക്കേ ഉള്ളണം ബ്രാഞ്ച് സെക്രട്ടറി നവാസ് ശരീഫ് അധ്യക്ഷത വഹിച്ചു.സി അബ്ദുൽ അസീസ്, കുഞ്ഞിക്കോയ സംസാരിച്ചു.