Section

malabari-logo-mobile

പരപ്പനങ്ങാടി തീരദേശ മേഖലയില്‍ തെങ്ങുകളുടെ നിറം മാറുന്നു

HIGHLIGHTS : പരപ്പനങ്ങാടി: തീരദേശ മേഖലയില്‍ തെങ്ങിന്റെ നിറം മാറുന്നു. തെങ്ങുകള്‍ ഇവിടെ മഞ്ഞനിറമായി മാറിയിരിക്കുകയാണ്. തെങ്ങുകളുടെ നിറമാറ്റം തീരദേശ മേഖലയിലെ കേരക...

പരപ്പനങ്ങാടി: തീരദേശ മേഖലയില്‍ തെങ്ങിന്റെ നിറം മാറുന്നു. തെങ്ങുകള്‍ ഇവിടെ മഞ്ഞനിറമായി മാറിയിരിക്കുകയാണ്. തെങ്ങുകളുടെ നിറമാറ്റം തീരദേശ മേഖലയിലെ കേരകര്‍ഷകരെ ഒരേസമയം വിസ്മയിപ്പിക്കുകയും ആശങ്കയിലാക്കുകയുമാണ് ചെയ്യ്തിരിക്കുന്നത്. നഗരസഭയിലെ കെട്ടുങ്ങല്‍ അഴിമുഖം ഭാഗത്തെ തെങ്ങിന്‍ തോട്ടത്തിലാണ് ഈ വിസ്മയ കാഴ്ച.

തെങ്ങിന്‍റെ ഓലകളില്‍ സാധാരണയായി നിറവ്യത്യാസം രൂപപ്പെടാറുണ്ടെങ്കിലും വേരുമുതല്‍ കുരല്‍വരെ തടിയില്‍മാത്രം നിറമാറ്റം സംഭവിക്കുന്നത്‌ അസാധാരണ പ്രതിഭാസമാണെന്നാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. അര കി. മി ചുറ്റളവിലെ എല്ലാ തെങ്ങുകളിലും ഒരുവശത്ത്‌ മാത്രമാണ് പ്രകൃതി ചായം പൂശി അലങ്കരിച്ചിട്ടുള്ളത്.ഇവിടെ ഏകദേശം ആയിരത്തോളം തെങ്ങുകള്‍ക്കാണ് നിറമാറ്റം സംഭവിച്ചിരിക്കുന്നത്.
വടക്കു ഭാഗത്തുനിന്നു അടിക്കുന്ന കാറ്റില്‍നിന്നുമാണ് നിറഭേദങ്ങള്‍ക്കിടയാക്കിയതെന്നാണ് കരുതുന്നത്.അഴിമുഖത്തെ തെക്കു ഭാഗം പുഴയാണ്.

sameeksha-malabarinews

മഞ്ഞനിറത്തിനു കാരണം പ്രത്യേകതരം ഫംഗസാണെന്നാണ് വിദഗ്ധ മതം. അങ്ങനെയെങ്കില്‍ ഒരുഭാഗത്ത് മാത്രമായി നിറവ്യത്യാസം രൂപപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. പല അഭിപ്രായങ്ങളും ഉയരുമ്പോഴും രോഗംമൂലമല്ല തെങ്ങുകള്‍ക്ക് ഉണ്ടായ നിറവ്യതാസം എന്നാശ്വസിക്കുകയാണ് കര്‍ഷകര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!