പരപ്പനങ്ങാടി  കോ ഓപ്പറേറ്റീവ്  കോളേജ് സിൽവർ  ജൂബിലി: 25 ന്സുപ്രീം  കോടതി  ജഡ്ജി  ജോസഫ് കൂര്യൻ  ഉൽഘാടനം  ചെയ്യും

പരപ്പനങ്ങാടി: ഉന്നത  വിദ്യഭ്യാസത്തെ  മികവ്  കൊണ്ട്  ജനകീയ വത്കരിച്ച  പരപ്പനങ്ങാടി  സഹകരണ  കോളേജിന്റെ സിൽവർ  ജൂബിലി നവംബര്‍  25 ന്  വിവിധ  പരിപാടികളോടെ  നടത്തപെടുമെന്ന്  സ്വാഗത സംഘം  ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മലയാളത്തിന്റെ  ആദ്യത്തെ  ലക്ഷണമൊത്ത  നോവലായ  പരപ്പനങ്ങാടി യിൽ  ജന്മം  കൊണ്ട  ‘  ഇന്ദുലേഖ” യുടെ 125 ാം
വാർഷികാഘോഷം  മുഖ്യ അജണ്ടയാക്കി  കോളേജിന്റെ സിൽവർ  ജൂബിലി  സുപ്രീം  കോടതി  ജഡ്ജി  ജോസഫ് കൂര്യൻ  ഉൽഘാടനം  ചെയ്യും.  കോളേജിന്റെ  സുവനീർ  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രന് കൈമാറി ജസ്റ്റിസ് ജോസഫ് കൂര്യൻ   പ്രകാശനം ചെയ്യും.

പി.കെ  അബ്ദു റബ്ബ്  എം  എൽ  എ   അദ്ധ്യക്ഷത  വഹിക്കും
ബഹുസ്വരത  നേരിടുന്ന  വെല്ലുവിളികൾ  എന്ന  വിഷയത്തിൽ കെ.  എൻ.  എ   ഖാദർ   എം എൽ എ  മുഖ്യ പ്രഭാഷണം  നടത്തും.  അഡ്വ.  സി.  പി.  ശ്രീധരൻ  നായർ ,  നഗരസഭ  അദ്ധ്യക്ഷ  വി.  വി.  ജമീല  ടീച്ചർ,   തുടങ്ങിയവർ  സംബന്ധിക്കും.

ഉച്ചക്ക്  രണ്ടിന് യൂണിയൻ  ഉൽഘാടനവും  വൈകിട്ട് 4ന്  വിദ്യാർത്ഥികളുടെ  സാംസ്കാരിക  പരിപാടികളും  അരങ്ങേറുമെന്നും   നേരത്തെ  നടന്ന  മെഗാ  ക്യാൻസർ   സർവ്വെയുടെ  ഭാഗമായി  26 ന് ഫിൽട്ടർ   ക്യാമ്പ്  നടത്തുമെന്നും  സംഘാടകർ  വിശദമാക്കി.

കോളേജ്  ഭരണ  സമിതി  അദ്ധ്യക്ഷൻ  അഡ്വ.   കെ  കെ.  സെയ്തലവി ,    ആരോഗ്യ  പ്രവർത്തകൻ  വിശ്വനാഥൻ. .  സി.  അബ്ദുറഹിമാൻ കുട്ടി,  എം.  അഹമ്മദലി ,  പ്രിൻസിപ്പാൾ ടി.  സുരേന്ദ്രൻ,  മെഹറൂഫ്  ചെമ്പൻ. മുനിസിപ്പൽ കൗൺസിലർ സെയ്തലവി കടവത്ത്  എന്നിവർ  വാർത്താ സമ്മേള ന ത്തിൽ  സംബന്ധിച്ചു.