പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

Untitled-1 copyപരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ബന്ധുവുൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.

താനൂർ സർക്കിൾ ഇൻസ്പെക്ടർ ആർ.ബിജോയ് അന്വേഷിച്ച കേസിലാണ് കഴിഞ്ഞ ദിവസം രണ്ടു പേരെ പരപ്പനങ്ങാടി, വള്ളിക്കുന്ന് പ്രദേശങ്ങളിൽ നിന്ന് അറസ്റ്റു ചെയ്തത്. മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് പീഡനവിവരം പുറത്തുവന്നത്.