കാന്‍സര്‍ നിയന്ത്രണ പദ്ധതി

പരപ്പനങ്ങാടി:കോ-ഓപ്പറേറ്റീവ് കോളേജിന്‍റെ സില്‍വര്‍ ജ്യൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പരപ്പനങ്ങാടി നഗരസഭയില്‍ നടപ്പിലാക്കുന്ന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സര്‍വെയുടെ  നഗരസഭാ തല ഉദ്ഘാടനം പി.കെ.അബ്ദുറബ്ബ് എം.എല്‍.എ നിര്‍വഹിച്ചു. അഡ്വ:കെ.കെ.സൈതലവി,സി.അബ്ദുറഹിമാ ന്‍കുട്ടി, പ്രിസിപ്പാള്‍ സുരേന്ദ്രന്‍,,കെ.വിശ്വനാഥന്‍, മോഹന്‍ദാസ്‌ ജോണ്‍,സൈതലവി കടവത്ത്,കെ.ജ്യോതിഷ്‌ പങ്കെടുത്തു.

നഗരസഭ,അറീന ഫൈന്‍ആര്‍ട്സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  കോളേജിലെ പരിശീലനം ലഭിച്ച അറുന്നൂറ് വിദ്യാര്‍ഥികളാണ് നാല്പത്തിഅഞ്ച് ഡിവിഷനുകളിലും ഒരേ സമയം വിവരശേഖരണം നടത്തിയത്.നഗരസഭ കൌണ്‍സിലര്‍മാരാണ് ഓരോ വാര്‍ഡുകളിലും സര്‍വെ ഉദ്ഘാടനം ചെയ്തത്.ആശാവര്‍ക്കര്മാര്‍,കുടും ബശ്രീ പ്രവര്‍ത്തകര്‍,അംഗനവാടിവര്‍ക്ക ര്‍മാര്‍,അറീന വളണ്ടിയര്‍മാര്‍, കോ-ഓപ്പറേറ്റീവ് കോളേജ് അധ്യാപകര്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ കൂടയൂണ്ടായിരുന്നു. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ തയാറാക്കിയ ചോദ്യാവലിവലിയാണ് വിവര ശേഖരത്തിനുപയോഗിക്കപ്പെട്ടത്.