പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 4 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികരായ നാലു പേര്‍ക്ക്‌ പരിക്കേറ്റു. പുത്തന്‍പീടികയില്‍വെച്ച്‌ ഇന്ന്‌ വൈകീട്ട്‌ മൂന്നരയോടെയാണ്‌ അപകടം സംഭവിച്ചത്‌. താനൂര്‍ ഹാര്‍ബര്‍ സ്വദേശികളായ ദില്‍ഷാദ്‌, അയ്യൂബ്‌, അറാഫത്ത്‌, കൂട്ടായി സ്വദേശി മുഫാസിര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ നാലുപേരെയും പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. താനൂരില്‍ നിന്നും വിവാഹപ്പാര്‍ട്ടിക്കൊപ്പം വരനൊപ്പം വധുവിന്റെ വീടായ ആനങ്ങാടിയിലേക്ക്‌ പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍.

റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മുന്നില്‍ പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നെന്ന്‌ കണ്ടു നിന്നവര്‍ പറഞ്ഞു.