പരപ്പനങ്ങാടിയില്‍ കടല്‍ വെള്ളം ടിപ്പുസുല്‍ത്താന്‍ റോഡിലേക്ക്‌ കയറി

Untitled-1 copyപരപ്പനങ്ങാടി :കടലാക്രമണം ശക്തിയായി തുടരുന്ന ചാപ്പപ്പടിയിൽ ആഞ്ഞടിച്ച തിരമാല ടിപ്പുസുൽത്താൻ റോഡിലേക്ക് ഇരച്ചു കയറി .കരയിലുണ്ടായിരുന്ന തോണികളെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയാണ് .വാഹന ഗതാഗതം തടസ്സപ്പെട്ടു. .ആവിയിൽ ബീച്ച് ,സദ്ദാം ബീച്ച് ,പുത്തൻ കടപ്പുറം ,ഒട്ടുമ്മൽ ,അങ്ങാടി ,ആലുങ്ങൽ ബീച്ച് എന്നിവിടങ്ങളിലും കടൽവെള്ളം തോടുകൾ വഴി കരയിലേക്ക് കയറുകയാണ് അത് കാരണം പരിസരത്തെ വീടുകളിൽ ഉപ്പ് വെള്ളം കലർന്ന് കുടിവെള്ളത്തിനും ക്ഷാമം അനുഭവിച്ച് കൊണ്ടിരിക്കുകയാണ് .തീരദേശത്തെ തോടുകളിൽ ഒന്നിനും ഷട്ടർ ഇല്ലാത്തത് കാരണം തോടുകളിൽ കടൽവെള്ളം നിറഞ്ഞിരിക്കുകയാണ് .